നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്


 പാലക്കാട് മണ്ണാർക്കാട് കൊമ്പത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക് പരിക്കേറ്റവരെ മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് വൈകുന്നേരം 4:15 ഓടെ ആര്യമ്പാവ് കൊമ്പം വളവിൽ ആണ് അപകടം. പെരിന്തൽമണ്ണ ഭാഗത്തുനിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന മണ്ണാർക്കാട് ചങ്ങലേരി സ്വദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് . കാറ് യാത്രക്കാരായ രണ്ടുപേർക്കും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഒരാൾക്കും പരിക്കേറ്റു


റിപ്പോർട്ട് :ഷിയാസ് മണ്ണാർക്കാട്


Post a Comment

Previous Post Next Post