മ‍ഞ്ചേരിയിൽ ലിഫ്റ്റ് തകർന്ന് വീണ് നാലുപേർക്ക് പരിക്ക്മലപ്പുറം: മ‍ഞ്ചേരിയിൽ ലിഫ്റ്റ് തകർന്ന് വീണ് നാലുപേർക്ക് പരിക്ക്. മഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിന്റെ ലിഫ്റ്റാണ് തകർന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു അപകടം നടന്നത്. സ്ഥാപനത്തിന്റെ നിർമ്മാണ സാമ​ഗ്രികൾ കൊണ്ട് പോകുന്ന ലിഫ്റ്റാണ് തകർന്നത്. അപകടത്തെ തുടർന്ന് കാലിന് ഗുരുതരമായി പരുക്കേറ്റ ഒരാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മൂന്ന് പേരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
Post a Comment

Previous Post Next Post