പാഴ്‌സല്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ അപകടം; ചേര്‍ത്തലയില്‍ അറുപതുകാരൻ മരിച്ചുആലപ്പുഴ  അരൂർ: ചേർത്തലയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ചേർത്തല വയലാർ അരുണിമാലയത്തില്‍ തമ്പി (60) ആണ് മരിച്ചത്. ഉയരപ്പാത നിർമ്മാണം നടക്കുന്ന അരൂർ തുറവൂർ ദേശീയപാതയില്‍ ചന്തിരൂർ പാലത്തിന് സമീപം വ്യാഴാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. തമ്പി സഞ്ചരിച്ചിരുന്ന ഇലക്‌ട്രിക് സ്കൂട്ടറില്‍ പാഴ്സല്‍ സർവ്വീസിന്റെ ലോറിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ തമ്പി തത്ക്ഷണം മരിച്ചു. നിർമ്മാണം നടക്കുന്നതിനാല്‍ ഇരുമ്പ് പാളികള്‍ ഉപയോഗിച്ച്‌ ഗതാഗതം നിയന്ത്രിച്ചിട്ടുള്ള ഈ പാതയില്‍ കഴിഞ്ഞ ഒരു വർഷത്തിനിടെ പൊലിയുന്ന 16-ാമത്തെ മനുഷ്യജീവനാണിത്.Post a Comment

Previous Post Next Post