യുവതി ട്രാവലറിന് മുന്നിൽ ചാടി ജീവനൊടുക്കി… ഭർത്താവിനെ കാണാനില്ല

 


കൊല്ലം: ട്രാവലറിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. ഇവരുടെ ഭർത്താവിനെ കാണാനില്ലെന്ന് പരാതി. കുന്നിക്കോട് ആവണീശ്വരം സ്വദേശി ആർ രാജിയാണ് മരിച്ചത്. ഇവരുടെ ഭർത്താവും പുനലൂർ ഡിപ്പോയിലെ കണ്ടക്ടറുമായ വിജേഷിനെയാണ് കാണാതായിരിക്കുന്നത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു യുവതി വാഹനത്തിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. കുന്നിക്കോട്-പത്തനാപുരം റോഡിൽ ആവണീശ്വരം റെയിൽവേ സ്‌റ്റേഷന് മുന്നിലായിരുന്നു സംഭവം. നൃത്തസംഘം സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് ഇവർ ചാടുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.


പട്ടാഴി അരുവിത്തറ തേവരകുന്ന് മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് പരിപാടി അവതരിപ്പിച്ച് മടങ്ങിയ ആയൂർ ഇളമാട് സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ മറ്റൊരു വാഹനത്തിൽ യുവതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ച കഴിഞ്ഞ് ദമ്പതിമാർ വീട്ടിൽ നിന്നും ഒരുമിച്ചാണ് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.

Post a Comment

Previous Post Next Post