പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കിട്ടി. മരണപ്പെട്ടവരെല്ലാം ഒരു കുടുംബത്തിൽ നിന്നുള്ളവർ

 


പത്തനംതിട്ട: പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കിട്ടി. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം. ഉദിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരജ്ഞന, അനിൽകുമാറിന്റെ സഹോദരി പുത്രൻ ​ഗൗതം എന്നിവരാണ് ഒഴുക്കിൽപെട്ട് മരിച്ചത്. ​ഗൗതമിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പിന്നീട് അനിൽകുമാറിന്റെയും നിരജ്ഞനയുടെയും മൃതദേഹം ലഭിച്ചു. സഹോദരൻ്റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും നദിയിൽ തുണി നനയ്ക്കാൻ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post