ദേശീയപാതയിൽ ടിപ്പർ ലോറിക്ക് തീപിടിച്ചുതൃശ്ശൂർ  പട്ടിക്കാട്. താണിപ്പാടത്ത് ദേശീയപാതയിൽ ടിപ്പർ ലോറിക്ക് തീപിടിച്ചു. ഇന്ന് രാത്രി 10 മണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ വച്ചാണ് ലോറിക്ക് തീ പിടിച്ചത്. ലോറിയുടെ പിറകിലെ ടയറിന് തീ പിടിക്കുകയും അത് ആളിപ്പടരുകയും ആയിരുന്നു. തമിഴ്നാട്ടിൽ നിന്ന് മണൽ കയറ്റി വരികയായിരുന്നു ലോറി. ടിപ്പർ ലോറിയുടെ പിറകിൽ നിന്നും പുക ഉയരുന്നത് കണ്ട് മറ്റൊരു ലോറി ഡ്രൈവർ വിവരമറിയിച്ചതിനാൽ വാഹനം നിർത്തി ഡ്രൈവറും സഹായിയും ചാടിയിറങ്ങുകയായിരുന്നു. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചുവന്നമണ്ണ് സ്വദേശിയുടേതാണ് വാഹനം. തൃശൂരിൽ നിന്നും അഗ്നി രക്ഷസേനയുടെ രണ്ട് യുണിറ്റ് എത്തിയാണ് തീയണച്ചത്. തീപിടുത്തം ഉണ്ടായതിനെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കുറിലധികം സമയം ഗതാഗതം തടസ്സപ്പെട്ടു.Post a Comment

Previous Post Next Post