കൊണ്ടോട്ടിയിൽ അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊണ്ടോട്ടിയിൽ അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ടൗണിൽ പ്രവർത്തിക്കുന്ന ഗവ.എൽപി സ്‌കൂൾ അധ്യാപിക ആബിദ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് ആബിദയെ കൊളത്തൂർ നീറ്റാണിമ്മലിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

അധ്യാപകനായ ഭർത്താവ് ഷാജുദ്ദീൻ പുറത്തേക്കു പോയതായിരുന്നു. മദ്രസ വിട്ടെത്തിയ മകളാണ് മരിച്ച നിലയിൽ ഉമ്മയെ കാണുന്നത്. കരച്ചിൽ കേട്ട് സമീപ വീട്ടുകാർ ഓടിയെത്തുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

കൊണ്ടോട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post