ഗുഡ്സ് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

പാലക്കാട്‌  കൊല്ലങ്കോട് : തോട്ടങ്കര-ആനമാറി റോഡിൽ തക്കാളിവില്പനയ്ക്കുവന്ന ചരക്ക് ഓട്ടോറിക്ഷ റോഡരികിലെ പത്തടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് അപകടം. കൊല്ലങ്കോട് ഭാഗത്തുനിന്ന് ആനമാറിഭാഗത്തേക്ക് പോവുകയായിരുന്നു വാഹനം. അപകടസമയം ഡ്രൈവർ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന തത്തമംഗലം സ്വദേശികളായ രണ്ടുപേർ നിസ്സാര പരിക്കുകളോടേ രക്ഷപ്പെട്ടു. തോട്ടിൽ വെള്ളം കുറവായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. വൈകീട്ട് നാട്ടുകാരുടെ സഹായത്തോടെ ക്രെയിൻ വരുത്തിയാണ് മുകളിലേക്ക് ഉയർത്തിമാറ്റിയത്. Post a Comment

Previous Post Next Post