ഗുഡ്സ്ഓട്ടോറിക്ഷ ഇടിച്ച് നാല് വയസുകാരൻ മരിച്ചുപാലക്കാട്: പെട്ടി ഓട്ടോറിക്ഷ ഇടിച്ച് നാല് വയസുകാരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ കാഞ്ഞിരത്തിങ്ങൽ മനോജിന്റെ മകൻ ആദിനാഥ് ആണ് മരിച്ചത്. നെല്ലായ ഇരുമ്പാലശ്ശേരിയിൽ വെച്ചാണ് അപകടം. ഇന്ന് രാവിലെ 10.30ന് മീൻ വില്പനയ്ക്കെത്തിയ ഓട്ടോയാണ് കുട്ടിയെ ഇടിച്ചത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടിയോടിച്ച ഡ്രൈവർ നെല്ലായ മുഹമ്മദലിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ചെർപ്പുളശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Post a Comment

Previous Post Next Post