മകളുടെ ആശുപത്രിക്ക് മുന്നിൽ വച്ച് അപകടം; അച്ഛൻ മരിച്ചുആലപ്പുഴ: മകൾ നടത്തുന്ന സ്വകാര്യ ആശുപത്രിക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ അച്ഛൻ മരിച്ചു. അമ്പലപ്പുഴ കട്ടക്കുഴി കൃഷ്ണമംഗലത്ത് എൻ. ചന്ദ്രബോസാണ് (68) മരിച്ചത്. സ്കൂട്ടറിൽ പോവുകയായിരുന്ന ചന്ദ്രബോസിനെ നിയന്ത്രണം വിട്ടെത്തിയ വാൻ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആർജ്ജിത് സത്യയ്ക്കും(7) പരിക്കേറ്റു.

       ചൊവ്വാഴ്ച രാത്രി 11ന് ആയിരുന്നു അപകടം. അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിൽ കരുമാടിക്ക് സമീപത്തെ എം. ശ്രീകുമാരി മെമ്മോറിയൽ ക്ലിനിക്കിലാണ് മകൾ പ്രവർത്തിച്ചിരുന്നത്. പരിക്കേറ്റ ചന്ദ്രബോസിനെ ഡോ. ജ്യോതിക തന്നെ പ്രഥമശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാര്യ: പരേതയായ എം. ശ്രീകുമാരി. മരുമകൻ: സത്യജിത്ത്

Post a Comment

Previous Post Next Post