ദേശീയ പാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഈങ്ങാപ്പുഴ സ്വദേശി മരിച്ചു കോഴിക്കോട്  പുതുപ്പാടി: ദേശീയ പാതയിൽ പുതുപ്പാടി മലപുറം എൽപി സ്‌കൂളിനടുത്തുണ്ടായ വാഹനാപകടത്തിൽ ഈങ്ങാപ്പുഴ പയോണ ചിറ്റക്കാട്ടുകുഴി സജി(52)മരണപ്പെട്ടു.


ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ സജി സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ സജിയെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.


പിതാവ്:പരേതനായ തോമസ്


മാതാവ്:അന്നമ്മ,


ഭാര്യ:ലിസ്സി മകൾ,ജിൽസ്,റിൽസ്,


മരുമകൾ:അതുല്യ


സഹോദരങ്ങൾ: പരേതനായ ജോളി,


രാജു, സുഭാഷ്


മൃതദേഹം നടപടികൾ പൂർത്തിയാക്കി മൂന്നു മണിയോടെ കാക്കവയൽ സെന്റ് അൺഫോൺസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യും.

Post a Comment

Previous Post Next Post