തേനീച്ചയുടെ ആക്രമണം : കുത്തേറ്റ 60കാരൻ മരണപ്പെട്ടു



 ഇടുക്കി: പൂപ്പാറയിൽ തേനീച്ചയുടെ കുത്തേറ്റയാൾ മരിച്ചു. കോരംപാറ സ്വദേശി രാമചന്ദ്രൻ (60) ആണ് മരിച്ചത്. കൃഷിയിടത്തിൽ പണിയെടുക്കവേ ഇന്നലെയാണ് രാമചന്ദ്രനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് രാമചന്ദ്രൻ മരിച്ചത്. മൃതദേഹം ബോഡി നായ്ക്കന്നൂർ സർക്കാർ ആശുപത്രി മേർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post