സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ; ചാത്തന്നൂർ സ്റ്റേഷനിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ
കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു. ചാത്തന്നൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാഹുൽ ഹമീദ് (51) ആണ് മരിച്ചത്. കണ്ണനല്ലൂർ ചേരിക്കോണം സ്വദേശിയാണ് ഷാഹുൽ ഹമീദ്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.


സംസ്ഥാന പൊലീസിൽ അഞ്ച് വര്‍ഷത്തിനിടെ 69 പേർ ആത്മഹത്യ ചെയ്തതെന്നാണ് 2023 ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 ജനുവരി മുതൽ 2023 സെപ്തംബര്‍ വരെ 69 പേരാണ് കേരള പൊലീസ് സേനയില്‍ ആത്മഹത്യ ചെയ്തത്. ഇതിൽ 32 പേര്‍ സിവിൽ പൊലീസ് ഓഫീസർമാരാണ്. 16 സീനിയർ സിവിൽ പൊലിസ് ഓഫീസർമാരും 8 ഗ്രേഡ് എസ്ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019ൽ 18 പേർ ആത്മഹത്യ ചെയ്തപ്പോള്‍ 2020ൽ 10 ഉം, 2021 ൽ എട്ടും പേരാണ് ആത്മഹത്യ ചെയ്തത്. ജോലി സമ്മര്‍ദ്ദത്തിന് ഒപ്പം കുടുംബ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ടെന്നായിരുന്നു പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ. ജീവിതം പാതിവഴിക്ക് അവസാനിപ്പിക്കുന്ന പൊലീസുകാരുടെ എണ്ണം ഏറി വരുമ്പോഴും കൗൺസിലിംഗിന് തയ്യാറാക്കിയ പദ്ധതി പണമില്ലാത്ത കാരണം നിലച്ചുപോയിരുന്നു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ആത്മഹത്യ ചെയ്യാനുള്ള ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post