കുളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം വിദ്യാർത്ഥി മരണപ്പെട്ടു


മലപ്പുറം പാങ്ങ് വാഴേങ്ങൽ A M L p സ്കൂളിലെ വിദ്യാർത്ഥി കളപ്പുലാൻ ശംസുദ്ധീന്റെ മകൻ മുഹമ്മദ് ഷാസാൻ ആണ്   മരണപ്പെട്ടത് .

ഇന്ന് വൈകുന്നേരം സ്കൂളിൽ നിന്നും വന്ന കുട്ടി   വീടിനു സമീപത്തെ  കുളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം    അപകട വിവരമറിഞ്ഞെത്തിയ കുട്ടിയുടെ  വല്ലിമ്മയും  പരിസരവാസികളും ചേർന്ന് ഉടനെ കുട്ടിയെ എടുത്ത്  പടപ്പറമ്പ് സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് പെരിന്തൽമണ്ണ MES  ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാൻ ആയില്ല  . ഇന്ന് വൈകുന്നേരം 3:15 ഓടെ ആണ് അപകടം. പിതാവ് ശംസുദ്ധീൻ  വിദേശത്താണ്.  മറ്റു നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും 

Post a Comment

Previous Post Next Post