ബിഹാറിൽ ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് അപകടം ; ഒമ്പത് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്ക്

 


 ബിഹാറിൽ ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് ദാരുണാന്ത്യം. ബുധനാഴ്‌ച പുലർച്ചെ ലഖിസരായിയിലാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. ടെമ്പോയിൽ യാത്ര ചെയ്തവരാണ് മരിച്ചത്. മുംഗറിൽ നിന്നുള്ള വീർ പാസ്വാൻ, വികാസ് കുമാർ, വിജയ് കുമാർ, ദിബാന പാസ്വാൻ, അമിത് കുമാർ, മോനു കുമാർ, കിസാൻ കുമാർ, മനോജ് ഗോസ്വാമി എന്നിവരാണ് മരിച്ചത്.

നിരവധി പേർക്ക് പരിക്കേറ്റു. ലഖിസരായ്-സിക്കന്ദ്രെ മെയിൻ റോഡിലുള്ള ബിഹാരൗറ ഗ്രാമത്തിലാണ് സംഭവം.പതിനഞ്ചോളം യാത്രക്കാരുമായി വന്ന ടെമ്പോ എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.


വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ലക്ഷിസരായ് എസ്പി പങ്കജ് കുമാർ പറഞ്ഞു. ഒമ്പത് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post