കുടുംബവഴക്ക് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം ആലപ്പുഴ ചേർത്തലയിൽ ഭാര്യക്കും ഭർത്താവിനും പൊള്ളലേറ്റു

 


ആലപ്പുഴ: ചേർത്തലയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. പട്ടണക്കാട് സ്വദേശിനി ആരതിയെയാണ് ഭർത്താവ് പെട്രോൾ ഒഴിച്ച ശേഷം തീ കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ആരതിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പരുക്ക് ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്ന് രാവിലെ പത്ത് മണിയോടെ ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് സംഭവം. ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ ഭർത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. സ്കൂട്ടറിലെത്തിയ ആരതിയെ വഴിയിൽ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിനിടെ ശ്യാംജിത്തിനും പൊള്ളലേറ്റിട്ടുണ്ട്. കുടുംബവഴക്കാണ് ആക്രമണത്തിന്

Post a Comment

Previous Post Next Post