ട്രിയിൻ തട്ടി മരണപ്പെട്ട ആളുടെ ബന്ധുക്കളെ തേടുന്നുപാലക്കാട്‌  കഞ്ചിക്കോട്:   ഇന്ന് 15 /2/ 2024 പുലർച്ചെ 12.00 മണിയോടു കൂടി കഞ്ചിക്കോട് മുക്രോണി ഭാഗത്തെ റെയിൽവേ ട്രാക്കിൽ A line ൽ ഫോട്ടോയിൽ കാണുന്ന ആൾ ഏതോ ട്രെയിൻ തട്ടി മരണപ്പെട്ടതായി കാണപ്പെട്ടിട്ടുണ്ട് ഇയാളുടെ വലത് നെഞ്ചിന്റെ മുകളിലായി അച്ഛൻ എന്ന് മലയാളത്തിൽ എഴുതി പച്ച കുത്തിയതായും അതിൻറെ മുകളിലായി ഒരു പുരുഷൻറെ ഫോട്ടോ യും പച്ചകുത്തിയ നിലയിലും വലത് കൈത്തണ്ടയിൽ സഹായി എന്ന് ഇംഗ്ലീഷിൽ പച്ചകുത്തിയ നിലയിലും കാണുന്നു മരണപ്പെട്ട ആളുടെ പ്രസ്തുത സമയത്തിലെ വേഷം കാവി മുണ്ടും കറുത്ത പുള്ളികളോട് കൂടിയ ചന്ദന കളർ ഷർട്ടും ധരിച്ചതായി കാണുന്നു ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ വാളയാർ പോലീസ് സ്റ്റേഷൻ നമ്പർ 94 97975581 എന്ന നമ്പറിൽ ബന്ധപ്പെടുക

Post a Comment

Previous Post Next Post