മലപ്പുറത്ത് വിവിധ ഇടങ്ങളിൽ വാഹനാപകടം മൂന്ന് മരണം ഒരാൾക്ക് ഗുരുതര പരിക്ക്


എടവണ്ണപ്പാറയിൽ  വാഹനാപകടം: രണ്ടു പേർ മരിച്ചു

മലപ്പുറം എടവണ്ണപ്പാറ: എടവണ്ണപ്പാറ ജംഗ്ഷനിൽ ഇന്ന് പുലർച്ചയുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു. മരണപ്പെട്ടവർ രണ്ടുപേരും എൻ.ഐ.ടിയിലെ വിദ്യാർത്ഥികളാണെന്നാണ് ലഭിച്ച വിവരം. 

കൊണ്ടോട്ടി റോഡിൽ നിന്ന് വരികയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്കും അരീക്കോട് റൂട്ടിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്. പുലർച്ചെ നാലരമണിക്ക് ശേഷം നടന്ന അപകടത്തിൽ ഒരു വിദ്യാർത്ഥി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൂന്നു ബൈക്കുകളിലായി കൊണ്ടോട്ടി എയർപോർട്ടിൽ പോയി തിരിച്ച വിദ്യാർഥി സംഘത്തിൽ പെട്ടവരാണ് അപകടത്തിൽപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മരണപ്പെട്ട വിദ്യാർത്ഥികൾ വയനാട് സ്വദേശികൾ ആണെന്നും വിവരമുണ്ട്


കാവും പടിയിൽ നിർത്തിയിട്ട ബസ്സിന് പിറകിൽ സ്കൂട്ടർ ഇടിച്ച് അപകടം ഒരാൾക്ക് പരിക്ക്

മലപ്പുറം : അരിപ്രയുടെയും തിരൂർ കാടിന്റെയും ഇടയിൽ കാവും പടിയിൽ നിർത്തിയിട്ട ബസ്സിന് പിറകിൽ സ്കൂട്ടി ഇടിച്ച് അപകടം.    ഉടൻ തന്നെ പെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിൽ എത്തിക്കുകയുംചെയ്തിട്ടുണ്ട് അപകടത്തിൽ ചെറിയ ചെറിയ പരിക്കുകൾ ഉണ്ടെന്നു അറിയാൻ കഴിഞ്ഞു. മങ്കട ചേരിയം ജെഫറിന്റെ മകൻ ആണ് പരിക്ക് പറ്റിയത്.


പെരിന്തൽമണ്ണയിൽ ബൈക്ക് മതിലിൽ ഇടിച്ച് അപകടം. ഒരാൾ മരണപ്പെട്ടു

പെരിന്തൽമണ്ണ അമ്മിനിക്കാട് അത്തിക്കലിലെ ആനിക്കാട്ടിൽ ( കാപ്പുമുഖത്ത് ) ഖാലിദ് ഇന്ന് പുലർച്ചെ പൊന്ന്യാകുർശ്ശി സേക്രട് ഹാർട്ട് പബ്ലിക്ക് സ്കൂളിനടുത്ത വളവിൽ വെച്ച് ബൈക്കപകടത്തിൽ മരണപ്പെട്ടു.   52 വയസായിരുന്നു.  ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം.  മുക്കം KMCT കോളേജിൽ MBBS ന് പഠിക്കുന്ന മകളെ പെരിന്തൽമണ്ണ KSRTC സ്റ്റാൻറിൽ വിട്ട് മടങ്ങിവരുമ്പോഴാണ് അപകടം.


Post a Comment

Previous Post Next Post