കുറ്റിപ്പുറത്ത് മണ്ണിടിഞ്ഞ് അപകടം: മൂന്നു പേർക്ക് പരിക്ക് മണ്ണിനടിയിൽ കുടുങ്ങിയ ആളെ പുറത്തെടുത്തു   മലപ്പുറം  എടപ്പാൾ കുറ്റിപ്പുറം പാതയിലെ മാണൂർ നടക്കാവിൽ ഭാരതീയ വിദ്യഭവന് താഴെ മണ്ണെടുക്കുമ്പോൾ മണ്ണ് ഇടിഞ്ഞ് വീണ് മൂന്നു പേർ മണ്ണിനടിയിൽ കുടുങ്ങിയിരിന്നു..   തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടു പേരെ ഉടനെ തന്നെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുത്തിയിരിന്നു.   മണ്ണിനടിയിൽ കുടുങ്ങിയ മൂന്നാമനേയും അല്പം മുമ്പ് ഫയർഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി രക്ഷപ്പെടുത്തി എടപ്പാൾ ഗോപിനാഥൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.    ഇതര സംസ്ഥാന തൊഴിലാളിയായ സുജൻ മജുംദാർ(39) നെയാണ് അവസാനമായി നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്..


Post a Comment

Previous Post Next Post