കാഞ്ഞങ്ങാട് ട്രെയിൻ തട്ടി കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചുകൊടുങ്ങല്ലൂർ: കാസർഗോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടി കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു. എറിയാട് മാടവന മസ്‌ജിദുൽ   ബദരിയ്യ: മഹല്ല് ജമാ-അത്തിന് കിഴക്കുവശം നീലക്കരയെഴുത്ത് പരേതനായ ബാവ മകൻ റിയാസ് (43)ആണ് മരിച്ചത്. കാഞ്ഞങ്ങാട് സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിൽ ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മരണമടഞ്ഞിരുന്നു. ഹോസ്‌ദുർഗ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post