ഫോണിൽ സംസാരിക്കുന്നതി നിടെ കിണറിൽ വീണ് യുവാവ് മരിച്ചു


ബന്ധുവീട്ടിൽ ഉത്സവത്തിനെത്തിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. തൃശൂർ കാര്യാട്ടുകര മാടമ്പിക്കാട്ടിൽ എംജെ നിതിൻ(30) ആണ് മരിച്ചത്. ശനിയാഴ്ച‌ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. ഒളരിക്കരയിലെ ബന്ധുവീട്ടിൽ പുല്ലഴി വടക്കുംമുറിയിൽ കാവടി കാണാനായി എത്തിയതായിരുന്നു നിതിൻ. മെബൈൽഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഫോണിൽ സംസാരിക്കുന്നതിനിടെ കിണറിന്റെ സംരക്ഷണ ഭിത്തിയിൽ കൈകുത്തിയതോടെ തെന്നി കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ തന്നെ പ്രദേശത്തുണ്ടായിരുന്നവർ ചേർന്ന് നിതിനെ കിണറ്റിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാടമ്പിക്കാട്ടിൽ ജയന്റെയും ലതയുടെയും മകനാണ്. ജിതിൻ സഹോദരനാണ്.

Post a Comment

Previous Post Next Post