വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിവയനാട്  ബത്തേരി : തൊടുവട്ടിയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടുവട്ടി കാരക്കാട്ട് പരേതനായ സരസിജനൻ്റെ ഭാര്യ പൊന്നമ്മ (80) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ മുതൽ കാണാതായിരുന്നു. രാവിലെ നാട്ടുകാർ അടക്കം നടത്തിയ തിരച്ചിലാണ് വീട്ടിൽ നിന്ന് 300 മീറ്റർ മാറിയുള്ള ആളൊഴിഞ്ഞ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ബത്തേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

Post a Comment

Previous Post Next Post