ലൈസൻസ് ലഭിച്ച് ഉമ്മയെ വിളിച്ചു പറഞ്ഞു മണിക്കൂറുകൾക്കുള്ളിൽ അപകടം ; നവാഫിന്റെ വിയോഗത്തിൽ നെടുങ്ങി ബീരിച്ചേരി നാട്



 തൃക്കരിപ്പൂർ  ബീരിച്ചേരി: സാധാരണ ബസിൽ പോവാറുള്ള നവാഫ് സ്കൂളിൽ പരീക്ഷ ഉള്ളതിനാലും ഡ്രൈവിങ് ടെസ്റ്റ് ഉള്ളതിനാലും ഇന്ന് സ്‌കൂട്ടി എടുത്താണ് സ്കൂളിൽ പോയത്. കണ്ണൂർ പയ്യന്നൂരിൽ ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് പാസ്സായ വിവരം ഉമ്മയെയും ഉപ്പയെയും അറിയിച്ചതിന് ശേഷം സ്‌കൂളിലേക്കുള്ള യാത്രയിൽ ആയിരുന്നു. പെട്ടന്നാണ് മുന്നിൽ ഉണ്ടായ കാർ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ടോറസ് ലോറിയിൽ ഇടിച്ച് അപകടം സംഭവിക്കുന്നത്.


ലൈസൻസ് ടെസ്റ്റ് പാസ്സായ സന്തോഷം ഉമ്മ ഷെഹീനയെ വിളിച്ചു പറഞ്ഞു മണിക്കൂറുകൾക്കുള്ളിൽ നടന്ന അപകടത്തിന്റെ ഞെട്ടലിൽ ആണ് ബീരിച്ചേരി നാടും കുടുംബവും.


പഠനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം കായിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന നവാഫ്‌ സൗമ്യനും പരോപകാരിയുമായിരുന്നു എന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.


പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഉച്ചയോട് കൂടി മൃതദേഹം കുടുംബത്തിന് വിട്ട് നൽകും. തുടർന്ന് പഠിക്കുന്ന പഴയങ്ങാടി വാദിഹുദാ സ്കൂളിൽ പൊതു ദർശനത്തിന് വെച്ചതിന് ശേഷം തൃക്കരിപ്പൂരിൽ കൊണ്ട് വരും. നവാഫിന്റെ പിതാവ് നാസർ ഇന്ന് രാത്രിയോടെ നാട്ടിൽ എത്തും. സഹോദരി നൂറി ലണ്ടനിൽ നിന്നും നാളെ ഉച്ചയോടെ നാട്ടിൽ എത്തും. സഹോദരൻ നവാർ എറണാകുളം വിദ്യാർത്ഥി ആണ്. 


വൈകുന്നേരത്തോടെ ബീരിച്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.


Post a Comment

Previous Post Next Post