താമരശ്ശേരി ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകൾക്കും പരുക്ക്



താമരശ്ശേരി : സ്‌കൂട്ടറിൽ ടിപ്പർ ഇടിച്ച് അച്ഛനും മകൾക്കും പരുക്ക്. താമരശ്ശേരി കൊയിലാണ്ടി റോഡിൽ പി സി മുക്കിലാണ് അപകടം നടന്നത്.

അപകടത്തിൽ സ്‌കൂട്ടർ യാത്രികരായ ബാലുശ്ശേരി കരുമല ചിറ്റാരിക്കുന്നുമ്മൽ ചന്ദ്രബാബു, മകൾ അമൃത എന്നിവർക്കാണ് പരുക്കേറ്റത്.

മകൾക്ക് പി എസ് സി പരീക്ഷ എഴുതാൻ കൊടുവള്ളിയിലേക്ക് പോകുകയായിരുന്നു ചന്ദ്രബാബുവും മകളും, പി സി മുക്ക് എത്തിയപ്പോൾ അതേ ദിശയിൽ വന്ന ടിപ്പർ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post