പുഴയിൽ മുയിപ്പോത്ത് കടവത്ത് ഇന്ന് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

   


കോഴിക്കോട്  വടകര : മുയിപ്പോത്ത് കടവത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൂത്താളി സ്വദേശിയായ പാറപ്പുറത്ത് ലാലു ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു.


തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെയാണ് മുയിപ്പോത്ത് പ്രാണമുണ്ടക്കല്‍ കടവില്‍ മൃതദേഹം കരയ്ക്കടിഞ്ഞത്. മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനാണ് ലാലു.

മൃതദേഹം കടവത്തുനിന്നും മാറ്റിയിട്ടില്ല. ബന്ധുക്കള്‍ സ്ഥലത്ത് എത്തിയാലുടന്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റുമെന്ന് മേപ്പയ്യൂര്‍ പൊലീസ് വടകര ഡോട് ന്യൂസിനോടു പറഞ്ഞു.

Post a Comment

Previous Post Next Post