മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു; വിവാഹ മോചിതയായത് ഒരാഴ്ച മുന്‍പ്തിരുവനന്തപുരം: മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കല്‍വിള വീട്ടില്‍ ജര്‍മി (34) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ആദിഷിനെ(5) നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്നലെ വൈകിട്ട് 6.45ന് കൊറ്റാമം വൃദ്ധ സദനത്തിനു സമീപം ആണ് സംഭവം.പാളത്തിലൂടെ മകനൊപ്പം നടന്നെത്തിയ ഇരുവരെയും ട്രെയിന്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ട് എടുത്ത ട്രെയിനിനു വേഗം കുറവായിരുന്നതിനാല്‍ തട്ടിയതോടെ ജര്‍മി പാളത്തിലേക്കു വീണു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. ഒരാഴ്ച മുന്‍പ് ഭര്‍ത്താവില്‍ നിന്നു ഇവര്‍ വിവാഹ മോചനം നേടിയിരുന്നു.

Post a Comment

Previous Post Next Post