പെരുമ്പാവൂരില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ചു; കൊണ്ടോട്ടിക്കാരായ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

 കൊച്ചി- പെരുമ്പാവൂരിൽ വിനോദ യാത്രാ സംഘം

സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 20 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് ലോറിയുമായി അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് പെരുമ്പാവൂർ സിഗ്‌നൽ ജംഗഷന് സമീപത്ത് വച്ചാണ് അപകടം. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിനോദ യാത്രാ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 34 വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവർക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികൾക്ക് പുറമെ ഒരു അദ്ധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവും ബസിലുണ്ടായിരുന്നു. മൂന്നാറിൽ നിന്ന് വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെയാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post