റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് അപകടം; പത്ത് വയസ്സുകാരിക്ക് പരിക്ക്



 തൃശ്ശൂർ  ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പെരിയമ്പലം സെൻ്ററിൽ ഇന്ന് വൈകീട്ട് 4.25 ഓടെയാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽ നടയാത്രികയായ വിദ്യാർത്ഥിയെ ഓട്ടോറിക്ഷയിടിച്ച് അപകടം ഉണ്ടായത്.

 അപകടത്തിൽ പരിക്ക് പറ്റിയ വിദ്യാർത്ഥിയും അണ്ടത്തോട് സ്വദേശിനിയുമായ ഫിദ (10) യെ അണ്ടത്തോട് ഡ്രൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് ആദ്യം വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിലും പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു..



Post a Comment

Previous Post Next Post