മാവേലിക്കരയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചു ഒരാൾ മരണപ്പെട്ടു. 2 പേർക്ക് ഗുരുതര പരിക്ക് മാവേലിക്കര: നിയന്ത്രണം വിട്ട കാർ ഇടിച്ച് ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ചരയോടെ മാവേലിക്കര പന്തളം റോഡിൽ ഇറവങ്കര ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. അമിത വേഗതയിൽ എത്തിയ കാർ ഇറവങ്കര ജംഗ്ഷനിലെ വളവിൽ നിയന്ത്രണം വിട്ട് വലതുവശത്തേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.എതിർ ദിശയിലേക്ക് പാഞ്ഞുകയറിയ കാർ ഇവിടെ കടയുടെ മുന്നിൽ നിന്നവരെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. ലോട്ടറി വിൽപ്പനക്കാരനായ മാവേലിക്കര കുന്നം പാറയ്ക്കൽ വീട്ടിൽ ഗോപി (73) ആണ് മരിച്ചത്. തഴക്കര സ്വദേശികളായ ഉണ്ണി, മഞ്ചു എന്നിവർക്കാണ് പരിക്കേറ്റത്. ഉണ്ണിയെ മാവേലിക്കര ജില്ലാ ആശുപത്രിയിലും മഞ്ചുവിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രയിലും പ്രവേശിപ്പിച്ചു.അഞ്ചൽ സ്വദേശിയായ ഡോക്ടർ ഓടിച്ച കാറാണ് നിയന്ത്രണംവിട്ട് അപകടം ഉണ്ടാക്കിയത്. ഇയാൾ മാവേലിക്കരയിൽ നിന്ന് മാങ്കാകുഴി ഭാഗത്തേക്ക് പോകുകയായിരുന്നു. സരളയാണ് മരിച്ച ഗോപിയുടെ ഭാര്യ. മകൻ- സന്ദീപ്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post