ഇരുമ്പു തൂണുകൾ സ്ഥാപിക്കുന്നതിനിടെ ഒടിഞ്ഞു വീണ്തൊഴിലാളികൾക്ക് പരിക്ക്

 


 ആലപ്പുഴ  അമ്പലപ്പുഴ: കൂറ്റൻ ഇരുമ്പു തൂണുകൾ സ്ഥാപിക്കുന്നതിനിടെ ഒടിഞ്ഞു വീണ് തൊഴിലാളികൾക്ക് പരിക്ക്. കോട്ടയം സ്വദേശികളായ മനു (40), ഷാജു (40), മഹേഷ് (35), രാജേഷ് (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക്  മുമ്പ് 11.30 ഓടെ കാക്കാഴം റെയിൽവേ മേൽപാലത്തിന് സമീപത്തായിരുന്നു അപകടം. വലിയ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനായി ഇരുമ്പ് തൂണുകൾ കൊണ്ട് ടവർ നിർമിക്കുന്നതിനിടെ ഒരു വശത്തേക്ക് മറിയുകയായിരുന്നു. ഈ സമയം തൂണുകളുടെ മുകളിലിരുന്ന്നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നതൊഴിലാളികൾ തൂണുകൾക്കൊപ്പം താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മനു, ഷാജു എന്നിവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

Post a Comment

Previous Post Next Post