നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ച് ഒരാൾ മരണപ്പെട്ടു


   തൃശ്ശൂർ  അകലാട്  അഞ്ചാംകല്ല് സ്വദേശി പെരുമ്പുള്ളി മുസ്തഫ(45)  എന്നയാളാണ് മരണപ്പെട്ടത്. ചാവക്കാട് പൊന്നാനി ദേശീയപാത അകലാട് മൂന്നൈനിയിൽ രാവിലെ 6.30 ഓടെ ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറിക്ക് പിറകിൽ മുസ്തഫ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്.

     അപകടത്തിൽ പരിക്കുപറ്റിയ മുസ്തഫയെ വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

          

മന്ദലാംകുന്ന് ഹോട്ടലിലെ പൊറോട്ട മാസ്റ്ററായ ഇദ്ധേഹം ഹോട്ടലിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.


Post a Comment

Previous Post Next Post