തൃശൂർ: കരുവന്നൂർ പുഴയിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. വലിയ പാലത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിലെ ചേറിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
അഴുകിയ നിലയിലായിരുന്നതിനാൽ ഇതുവരെയും മൃതദേഹം തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇരിങ്ങാലക്കുട ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ആശുപത്രിയിൽ എത്തിച്ചു
