പാണ്ടിക്കാട് കാട്ടുപന്നികളുടെ ആക്രമണം : കൂട്ടത്തോടെ കടകളിലേക്ക് പാഞ്ഞു കയറി.. ജീവനക്കാർ ഇറങ്ങിയോടി. നിർത്തിയിട്ട മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ

  


മലപ്പുറം: പാണ്ടിക്കാട് അരിക്കണ്ടംപാക്കിൽ കാട്ടുപന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറി. പത്തോളം പന്നികളാണ് ഇന്ന് രാവിലെ 10:30 തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടകളിലേക്ക് ഓടിക്കയറിയത്. കാട്ടുപന്നികൾ പാഞ്ഞുകയറിയതോടെ ജീവനക്കാർ കടകളിൽ നിന്ന് ഇറങ്ങിയോടി. പന്നിയുടെ ആക്രമണത്തിൽ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. പഞ്ചായത്ത്‌ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പന്നികളെ വെടിവെച്ചു കൊന്നു. ഷൂട്ടർമാരാണ് വെടിവെച്ച് കൊന്നത്.

Post a Comment

Previous Post Next Post