ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു  വളാഞ്ചേരി പൂക്കാട്ടിരിയിൽ കാൽനട യാത്രികൻ ബൈക്ക് ഇടിച്ചു മരിച്ചു 

പൂക്കാട്ടിരി അത്തിപ്പറ്റ റഹ്മത്ത് നഗർ സ്വദേശി നെല്ലായിൽ ഷംസുദ്ദീൻ ആണ് മരണപ്പെട്ടത്

പെരിന്തൽമണ്ണ ഭാഗത്ത് നിന്നും വളാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന മോട്ടോർസൈക്കിൾ ഇടിച്ചാണ് മരിച്ചത്

വളാഞ്ചേരി പാലച്ചോട്ടിൽ തട്ടുകട ജീവനക്കാരനാണ് ഷംസുദ്ദീൻ

ഇന്ന് രാവിലെ 8.30 യോടെയായിരുന്നു അപകടം വളാഞ്ചേരി നടക്കാവ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വളാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി വിട്ടു നൽകും

Post a Comment

Previous Post Next Post