മലപ്പുറം പാങ്ങ് പള്ളിപ്പറമ്പിൽ വാഹനാപകടം. പടപ്പറമ്പിൽ നിന്നും പാങ്ങു വഴി കാടാമ്പുഴയിലേക്ക് പോകുന്ന ലോറി പാങ്ങ് പള്ളിപ്പറമ്പ് ഇറക്കത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്.ഇന്ന് രാവിലെ 7 മണിയോടെ കോയമ്പത്തൂരിൽ നിന്നും വൈലത്തൂർ ഭാഗത്തേക്ക് പേപ്പർ റോളുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പാങ്ങ് പള്ളിപ്പറമ്പ് ഇറക്കത്തിൽ രണ്ടു വീടിന്റെ മതിൽക്കെട്ട് തകർത്ത് മുറ്റത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടയാൾ തമിഴ്നാട് സ്വദേശിയാണ്. പടപ്പറമ്പ് സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിച്ചു എങ്കിലും പിന്നീട് പെരിന്തൽമണ്ണഎംഇഎസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
