കാസർകോട് കുമ്പള ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളജ് വിദ്യാർഥി മരിച്ചു. ഉപ്പള നയാബസാർ അബ്‌ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് മിസ്ഹബ് (21) ആണ് മരിച്ചത്.
മംഗളൂരുവിൽ സ്വകാര്യ കോളജിലെ വിദ്യാർഥിയാണ് മിസ്ഹബ്. വെള്ളിയാഴ്ച രാവിലെ ബന്തിയോട് മുട്ടം ജങ്ഷനിലാണ് അപകടം.
വ്യാഴാഴ്ച രാത്രി കാസർകോട്ടെ ടർഫിൽ കളിച്ച് രാവിലെ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങവേ ഇവർ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മിസ്ഹബിന്റെ ജീവൻ രക്ഷിക്കാനായില്ല.
