വള്ളിക്കുന്ന് ട്രെയിനിൽ നിന്നും വീണ് മരിച്ചതെന്ന് സംശയിക്കുന്ന മധ്യവയസ്‌കനെ തിരിച്ചറിഞ്ഞില്ലമലപ്പുറം  വള്ളിക്കുന്ന് : ട്രെയിനിൽ നിന്നും വീണ് മരിച്ചതെന്ന് സംശയിക്കുന്ന മധ്യവയസ്‌കനെ തിരിച്ചറിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ ആറോടെയാണ് വള്ളിക്കുന്ന് ഹീറോസ് നഗറിൽ റെയിൽവെ ട്രാക്കിനടുത്ത് മൃതദേഹം കണ്ടത്. ഈ സമയം എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രെയിനിൽ വീണതെന്നാണ് സംശയം. 

വെളുത്ത തടിച്ച ഇയാൾക്ക് 40 നും 50 നും ഇടയിൽ പ്രായം ഉണ്ടാകും. കറുത്ത മുണ്ടും കറുത്ത ചെറിയ പുള്ളിയുള്ള ഷർട്ടുമാണ് വേഷം ഷേവ്  ചെയ്തിട്ടുണ്ട്. കയ്യിൽ ചുവന്ന ചരട് കെട്ടിയിട്ടുണ്ട്.


മൊബൈലോ മറ്റ് തിരിച്ചറിയൽ രേഖകളോ പോലീസിന് കിട്ടിയില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചിറയിൽ.


കൂടുതൽ വിവരങ്ങൾക്ക് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം

Post a Comment

Previous Post Next Post