വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യ ബസിന്‍റെ ടയര്‍ കയറിയിറങ്ങി, കാല്‍വിരലുകള്‍ അറ്റുതിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ടയര്‍ വീട്ടമ്മയുടെ കാലില്‍ കയറിയിറങ്ങി. അപകടത്തില്‍ കാലിന്‍റെ അസ്ഥി പൊട്ടുകയും വിരലുകള്‍ അറ്റുപോവുകയും ചെയ്തു. ഇന്നലെയാണ് സംഭവം നടന്നത്. 


കിളിമാനൂര്‍ വെള്ളംകൊള്ളി സ്വദേശിനിയായ പ്രസന്നയ്ക്കാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനുള്ളിൽ വച്ചാണ് സംഭവം. ജനത്തിരക്കുള്ള സമയത്ത് ബസ് പ്രസന്നയെ ഇടിച്ചിടുകയും ഇതിന് ശേഷം ബസിന്‍റെ മുൻചക്രം കാലിലൂടെ കയറിയിറങ്ങുകയും ആയിരുന്നു. 

പരുക്കേറ്റ പ്രസന്നയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കാലിലെ വിരലുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യേണ്ടിവന്നു. മറ്റേ കാലിലാണ് അസ്ഥിക്ക് പൊട്ടല്‍. തലനാരിഴയ്ക്കാണ് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകും.

Post a Comment

Previous Post Next Post