നിരവിൽപ്പുഴയിൽ വീണ്ടും വാഹനാപകടം ഏഴ് പേർക്ക് പരിക്കേറ്റതായി വിവരം




നിരവിൽപ്പുഴ: നിരവിൽപ്പുഴയിൽ വീണ്ടും വാഹനാപകടം, കഴിഞ്ഞദിവസം കാർ നിയന്ത്രണം വിട്ട് അപകടം ഉണ്ടായ കൂട്ടപ്പാറയ്ക്ക് സമീപം നാല് ചക്ര ഓട്ടോ (വെള്ളിമൂങ്ങ) യും പിക്കപ്പും കൂട്ടിയിടിച്ചു. 7 പേർക്ക് പരിക്കേറ്റതായാണ് പ്രഥമ വിവരം. കോറോത്ത് സ്ഥിതി ചെയ്യുന്ന മതപഠന സ്ഥാപനത്തിലെ ജീവനക്കാരി, നാല് വിദ്യാർത്ഥികൾ, ഇരു വാഹനത്തിലേ യും ഡ്രൈവർമാർ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ മാനന്തവാടി മെഡി ക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് അതീവ ഗുരുതര മല്ലെന്നാണ് പ്രഥമ വിവരം.

Post a Comment

Previous Post Next Post