കോട്ടയത്ത് ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചുകോട്ടയം: സംക്രാന്തിയിൽ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി മുസാഫിർ റഹ്മാനാണ് മരിച്ചത്. കഴിഞ്ഞ രാത്രിയിലാണ് അപകടമെന്നാണ് നിഗമനം.

       മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്ത് വീണ് കിടക്കുന്ന നിലയിൽ ഇന്ന് പുലർച്ചെ കണ്ടെത്തുകയായിരുന്നു. തീവണ്ടിയിൽ വാതിലിന് സമീപം യാത്ര ചെയ്യുമ്പോൾ കാൽ തെറ്റി വീണു പോയതെന്നാണ് പ്രാഥമിക നിഗമനം. ഏത് ട്രെയിനിൽ നിന്നാണ് വീണതെന്നും അറിവായിട്ടില്ല. പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിലേക്ക് ജോലി അന്വേഷിച്ച് എത്തിയതാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

       മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗാന്ധിനഗർ പോലീസും, ആർപിഎഫും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു.


Post a Comment

Previous Post Next Post