പാലക്കാട്‌ അലനല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ അഗ്നിബാധ

 


 അലനല്ലൂർ: സാമൂഹിക ആരോഗ്യ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ ക്ലോറിൻ പാക്കറ്റുകൾ കത്തിനശിച്ചു. ഓഫിസ് കെട്ടിടത്തിൽ താഴത്തെ നിലയിലെ ഗോവണി പടിയ്ക്ക് താഴെ പ്രത്യേക സൗകര്യമുണ്ടാക്കി സൂക്ഷിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡർ പാക്കറ്റുകളും മറ്റുമാണ് അഗ്നിക്കിരയായത്. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സംഭവം.പോളിയോ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം സമീപത്ത് നടന്നിരുന്നു. ഇതിന്റെ ഭാഗമായി ബലൂണുകളും മറ്റുമെല്ലാം അലങ്കരിക്കുകയും ചെയ്തിരുന്നു. പൊട്ടുന്ന ശബ്ദം കേട്ടപ്പോൾ ബലൂണായിരിക്കു

മെന്നാണ് ജീവനക്കാർ കരുതിയത്. അസ്വഭാവികമായി തരത്തിലുള്ള ശബ്‌ദം കേട്ടതിനെ തുടർന്ന് ജീവനക്കാർ ചെന്ന് നോക്കിയപ്പോഴാണ് ഗോവണിയുടെ താഴെ നിന്ന് പുകവമി ക്കുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. വട്ടമ്പല ത്ത് നിന്നും അഗ്നിരക്ഷാസേന അംഗങ്ങളെത്തി വെള്ളം പമ്പ് ചെയ്ത് തീയണച്ചു. ശക്തമാ യ പുക കെട്ടിടം മുഴുവനും പടർന്നിരുന്നു. ആളപായമില്ല. ക്ലോറിൻ പാക്ക് ചെയ്ത വസ്തു ക്കൾക്ക് സ്വയം തീപിടിച്ചതാകാമെന്നാണ് നിഗമനം. കെട്ടിടത്തിലെ വയറിങ്ങ് കത്തി നശിച്ചിട്ടുണ്ട്. നാശനഷ്ടം സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫിസർ ആശുപത്രി സൂപ്രണ്ടിനോട്

റിപ്പോർട്ട് തേടിയതായി  അറീയുന്നു 

Post a Comment

Previous Post Next Post