കാണാതായ കുഞ്ഞിനെ കൊ‌ന്നെന്ന് മൊഴി; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍മലപ്പുറം തിരൂരിൽ 11 മാസം പ്രായമുള്ള ആൺകുഞ്ഞിനെ കാണാനില്ല. മൂന്നുമാസം മുൻപ് കാണാതായ കുഞ്ഞിനെ കൊന്നതെന്ന് അമ്മയുടെ മൊഴി.


തമിഴ്‌നാട് സ്വദേശികളായ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് മാസം മുമ്പാണ് കൊലപാതകം നടന്നത്. 


യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മൂന്ന് മാസം മുമ്പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാൾ അപ്രതീക്ഷിതമായി ഇവരെ കണ്ടതോടെയാണ് സംഭവം പുറത്താകുന്നത്. കുട്ടി ഇവർക്കൊപ്പമില്ലാത്തതിൽ സംശയം തോന്നിയ ഇയാൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 


ഇതോടെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുട്ടിയെ കൊലപ്പെടുത്തിയെന്ന് പ്രതികൾ സമ്മതിച്ചു. കൊലപാതകത്തിൽ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Post a Comment

Previous Post Next Post