കോട്ടപ്പുറം കുന്നക്കാട് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്



പാലക്കാട്‌  കരിമ്പുഴ : കോട്ടപ്പുറം-ആറ്റാശ്ശേരി റോഡിൽ കുന്നക്കാട് വാഹനാപകടം. ആറ്റാശ്ശേരിയിൽനിന്നും മണ്ണാർക്കാട്ടയ്ക്ക് വരികയായിരുന്ന ബസ്സും കോട്ടപ്പുറത്തുനിന്ന് കരിപ്പമണ്ണ ഭാഗത്തേക്ക് പോകുന്ന സ്കൂട്ടിയും തമ്മിലാണ് അപകടം. സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് പരിക്കുണ്ട്. ഇവരെ മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ കരിപ്പമണ്ണ ഇറക്കിങ്ങൽ പനക്കാത്തോട്ടത്തിൽ അബുവിന്റെ മകൻ അഫ്സലിന്റെ പരിക്ക് ഗുരുതരമാണ്. അഫ്സലിന്റെ ഓപ്പറേഷൻ മദർ കെയർ ഹോസ്പിറ്റലിൽ നടന്നുകൊണ്ടിരിക്കുകയാണ്. 


കോട്ടപ്പുറം-ആറ്റാശ്ശേരി റോഡ് പുതിയതായി പണികഴിഞ്ഞതിനുശേഷം ഇത് മൂന്നാമത്തെ അപകടമാണ് ഇതേ സ്ഥലത്ത് സംഭവിക്കുന്നത്. വളവും ഇറക്കവും ഉള്ള ഈ സ്ഥലത്ത് റോഡിന് വീതി വളരെ കുറവാണ്. കൂടാതെ ഗ്രാമപഞ്ചായത്ത് ജലവിതരണ പദ്ധതിയുടെ വാട്ടർടാങ്കും വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് ഉള്ളത്. മുൻപുണ്ടായിരുന്ന റോഡിൽ ഇവിടെ ഒരു ഹമ്പ് ഉണ്ടായിരുന്നു. വളരെയേറെ അപകടസാധ്യതയുള്ള ഈ സ്ഥലത്ത് എത്രയുംവേഗം അത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post