പത്തനംതിട്ട: പമ്പയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കെഎസ്ആർടിസി സ്റ്റാൻഡിന് മുൻവശത്തെ എക്കോ ഷോപ്പിന്റെ പിറകിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. ശബരിമലയിൽ നിന്ന് കാണാതായവരിൽ ആരുടെയെങ്കിലും മൃതദേഹം ആണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
