തൃശൂരിൽ സ്കൂൾ വാനിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിൽ പെട്ട് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

 


തൃശൂർ : പറവട്ടാനിയിൽ അപകടത്തിൽ പെട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി ജെറിൻ (18), വില്ലടം സ്വദേശി സൂര്യ (17) എന്നിവരാണ് മരിച്ചത്. പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തു വെച്ചായിരുന്നു അപകടം. വൈകുന്നേരം മൂന്നേകാലിന് ആണ് അപകടമുണ്ടായത്.


അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മണ്ണുത്തി ഭാഗത്തു നിന്നും വന്ന സ്കൂൾ വാനിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബൈക്ക് ബസ്സിനടിയിൽ പെട്ടത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു.


യുവാക്കളുടെ മൃതദേഹങ്ങൾ ജില്ലാ  ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടികാർക്ക് വിട്ടുനൽകും

Post a Comment

Previous Post Next Post