കാസർകോട് കാഞ്ഞങ്ങാട് :തൃക്കണ്ണാട് ലോറി പാഞ്ഞ് കയറി ഒട്ടേറെ പേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ തകർന്നു. ഇന്ന് രാവിലെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും
കാസർകോട് ഭാഗത്തേക്ക് പോവുകയായി ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറി ഓട്ടോയിലിടിക്കുകയും ഓട്ടോമറിഞ്ഞ് ഡ്രൈവർ കോട്ടിക്കുളത്തെ ശ്രീ പതി 43ഓട്ടോയിലുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റു. കാറിലും ഇടിച്ചു. കാർ , ഓട്ടോ ഉൾപെടെ നിരവധി വാഹനങ്ങൾക്ക് കേട് പാട് സംഭവിച്ചു. പരിസരത്തുണ്ടായിരുന്ന മറ്റ് നിരവധി പേർക്കുമാണ് പരിക്കേറ്റത്. ബലിതർപ്പണത്തിനെത്തിയ വർക്കാണ് പരിക്കേറ്റത്. ബലിതർപ്പണ ചടങ്ങിന് കെട്ടിട ഇരുമ്പ് ഷീറ്റും പൈപ്പും തകർന്നു. ഒരു പെട്ടിക്കടയും തകർന്നു.
