കണ്ണൂർ മാമ്പ കൊവ്വൽ പള്ളിക്ക് സമീപത്തെ ചെറുക്കുന്നത്ത് ഹൗസിൽ കീറ്റുക്കണ്ടികമാൽ (50) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 7.15 ഓടെ മാച്ചേരിയിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഓടികൂടിയ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽചികിത്സക്കിടെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. പരേതനായ ഇബ്രാഹിമിൻ്റെയും ഫാത്തിമയുടേയും മകനാണ്.
ഭാര്യ: താഹിറ മക്കൾ: മുഹമ്മദ് അൻസാർ, ഫാത്തിമ, ഫിദ . സഹോദരങ്ങൾ: ഇസ്‌മായിൽ, ഇർഷാദ്, ഉവൈസ്, സൗദത്ത്,
ചക്കരക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
