ചൂണ്ടലിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടത്തിൽപ്പെട്ടത് നിരവധി വാഹനങ്ങൾ പത്തോളം പേർക്ക്‌ പരിക്ക്

 


തൃശൂർ: നാല്‌ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കുന്നംകുളം- തൃശൂർ സംസ്ഥാന പാതയായ ചൂണ്ടലിൽ ഇന്ന് ഉച്ചക്ക്‌ 12 മണിയോടെയാണ്‌ അപകടം. സംഭവത്തിൽ പത്തോളം പേർക്ക്‌ പരിക്കേറ്റു. തൃശൂരിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക്‌ വന്നിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട്‌ എതിരെ വന്നിരുന്ന കാറിലും തുടർന്ന് റീഫർ കണ്ടെയ്നർ പിക്കപ്പിലും ഇടിച്ച്‌ കയറിയായിരുന്നു അപകടം. റീഫർ കണ്ടെയ്നറിന് പിന്നിൽ വന്ന കെ എസ്‌ ആർ ടി സി ബസും അപകടത്തിൽപ്പെട്ടു.

Post a Comment

Previous Post Next Post