വില്ലേജ് ഓഫീസര്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ


അടൂർ: കടമ്പനാട് വില്ലേജ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കല്‍ പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൊച്ചുതുണ്ടില്‍ കുഞ്ഞുകുഞ്ഞിന്റെ മകന്‍ മനോജാണ് (42) മരിച്ചത്.

       ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. തിങ്കളാഴ്ച രാവിലെ പത്തിനാണ് മനോജിനെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വീട്ടുകാര്‍ തൊട്ടടുത്തുള്ള ക്ലിനിക്കിലെ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

         ശൂരനാട് എല്‍പി സ്‌കൂളിൽ അദ്ധ്യാപികയായ ഭാര്യ സ്‌കൂളിലേക്ക് പോയ ശേഷമാണ് മനോജ് ജീവനൊടുക്കിയത്. ഭാര്യയ്ക്കും മകള്‍ക്കും ഭാര്യാപിതാവിനും അനിയത്തിക്കുമൊപ്പമാണ് മനോജ് താമസിച്ചിരുന്നത്. ഇതിനു മുമ്പ് ആറന്മുള വില്ലേജ് ഓഫീസര്‍ ആയിരുന്ന മനോജ് അടുത്തിടെയാണ് കടമ്പനാട് വില്ലേജ് ഓഫീസറായെത്തിയത്. കുറിപ്പെഴുതി വെച്ച ശേഷമാണ് മനോജ് ജീവനൊടുക്കിയതെന്നും ഇതില്‍ ചിലര്‍ക്കെതിരെ പരാമര്‍ശമുള്ളതിനാൽ പൊലീസ് മുക്കിയെന്നുമുള്ള ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.


Post a Comment

Previous Post Next Post