യുപിയില്‍ വൈദ്യുതി കമ്പിയില്‍ തട്ടി ബസിന് തീപ്പിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു അപകടത്തില്‍ നിരവധി പേര്‍ക്ക് ദാരുണാന്ത്യം ഉത്തർപ്രദേശിലെ ഗാസിപുരിൽ ആണ് സംഭവം വൈദ്യുതി കമ്പിയിൽ തട്ടി ബസിന് തീ പിടിച്ചു. ബസ് പൂർണമായും കത്തി നശിച്ചു. നിരവധി പേർ മരിച്ചെന്നാണു റിപ്പോർട്ട്. മുപ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായാണ് വിവരം. ബസ് കത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വളരെയേറെ ഉയരത്തില്‍ കറുത്ത കട്ടിപ്പുകയും തീയും ആകാശത്തേക്കുയരുന്നത് വീഡിയോയില്‍ കാണാം. പ്രദേശവാസികള്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ പാടുപെടുന്നതും ഇതിനിടയില്‍ ഉയര്‍ന്ന തീജ്വാലകള്‍ ആളിക്കത്തുന്നത് സ്ഥലത്തുനിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ . വിഡിയോയിൽ കാണാം.

https://twitter.com/sirajnoorani/status/1767122459202076684?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1767122459202076684%7Ctwgr%5Eb7a132f5b378ea2a7c85e760fff8678de3a44904%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.kvartha.com%2F2024%2F03%2Fbus-goes-up-in-flames-after-touching.html

Post a Comment

Previous Post Next Post